കോവിഡ് 525, രോഗമുക്തി 325
ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 06) 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുളക്കട, ഉമ്മന്നൂര്‍, പ•ന, തേവലക്കര, പോരുവഴി, പവിത്രേശ്വരം, തൃക്കരുവ, വെട്ടിക്കവല, മൈലം, പെരിനാട്, ചടയമംഗലം, അലയമണ്‍, ശൂരനാട് നോര്‍ത്ത്, അഞ്ചല്‍, മയ്യനാട്, ചവറ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 516 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 65 പേര്‍ക്കാണ് രോഗബാധ. കടവൂര്‍-അഞ്ച്, ശക്തികുളങ്ങര, കിളികൊല്ലൂര്‍, കാവനാട്, അഞ്ചാലുംമൂട്, കുരീപ്പുഴ ഭാഗങ്ങളില്‍ നാലുവീതവും അമ്മച്ചിവീട്, അയത്തില്‍, ആശ്രാമം, കന്നിമ്മേല്‍ ചേരി, ജോനകപ്പുറം, പുന്തലത്താഴം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-22, പുനലൂര്‍-15, കരുനാഗപ്പള്ളി-10, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുളക്കട-23, ഉമ്മന്നൂര്‍-21, പ•ന-20, തേവലക്കര-17, പോരുവഴി-16, പവിത്രേശ്വരം-14, തൃക്കരുവ, വെട്ടിക്കവല ഭാഗങ്ങളില്‍ 12 വീതവും മൈലം, പെരിനാട്, ചടയമംഗലം, അലയമണ്‍, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 11 വീതവും അഞ്ചല്‍, മയ്യനാട്, ചവറ പ്രദേശങ്ങളില്‍ 10 വീതവും പിറവന്തൂര്‍-ഒന്‍പത്, വിളക്കുടി, പനയം, കുലശേഖരപുരം, എഴുകോണ്‍ ഭാഗങ്ങളില്‍ എട്ടുവീതവും ശാസ്താംകോട്ട, നെടുവത്തൂര്‍, തലവൂര്‍ പ്രദേശങ്ങളില്‍ ഏഴുവീതവും തഴവ, നെടുമ്പന ഭാഗങ്ങളില്‍ ആറുവീതവും തൊടിയൂര്‍, കരീപ്ര, കരവാളൂര്‍, ഇടമുളയ്ക്കല്‍, കടയ്ക്കല്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും തെ•ല, കൊറ്റങ്കര, ഇട്ടിവ, തൃക്കോവില്‍വട്ടം, പട്ടാഴി, വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ നാലുവീതവും മണ്‍ട്രോതുരുത്ത്, പൂയപ്പള്ളി, പത്തനാപുരം, നിലമേല്‍, കുമ്മിള്‍, കല്ലുവാതുക്കല്‍, ഓച്ചിറ, ഏരൂര്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.407/2021)
- Log in to post comments