Skip to main content

സാന്ത്വന സ്പര്‍ശം അദാലത്ത്: ഇന്ന് കൊണ്ടോട്ടിയില്‍ നടക്കും മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളുടെ 'സാന്ത്വന സ്പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (ഫെബ്രുവരി ഒന്‍പത് ) കൊണ്ടോട്ടി മേലങ്ങാടി ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  രാവിലെ ഒന്‍പത് മുതല്‍ നടക്കും. തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാവും.     ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, അഡ്വ. കെ.എന്‍.എ. ഖാദര്‍, പി. അബദുല്‍ ഹമീദ്, പി. കെ. അബ്ദുറബ,് പി. ഉബൈദുളള, എം. ഉമ്മര്‍, പി.കെ. ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷകാര്യം, റവന്യൂ - വഖഫ് സെക്രട്ടറി എ. ഷാജഹാന്‍, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍  ഫാത്തിമത്ത് സുഹറാബി തുടങ്ങിയവര്‍ പങ്കെടുക്കും.

അദാലത്തിലേക്കുള്ള പരാതികള്‍ സമര്‍പ്പിക്കുന്നതിനും മറ്റുമായി ഏറനാട് താലൂക്കുകളിലുള്ളവര്‍ക്ക് രാവിലെ ഒന്‍പതിനും തിരൂരങ്ങാടി താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് 12 നും കൊണ്ടോട്ടി താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷവും പങ്കെടുക്കാം. നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളുടെ അദാലത്ത് നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11ന് രാവിലെ ഒന്‍പതിന് നടക്കും. പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്ക് രാവിലെ ഒന്‍പതിനും നിലമ്പൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് ഒന്നിന് ശേഷവും പങ്കെടുക്കാം.

date