Skip to main content

പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെയും ഡെപ്യൂട്ടി  ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം

 

പഞ്ചായത്ത് വകുപ്പ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ജില്ലയ്ക്ക് അനുവദിച്ച പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ നടക്കും. പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, പഞ്ചായത്ത് ഡയറക്ടര്‍ പി കെ ജയശ്രീ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, പഞ്ചായത്ത് അഡീഷ്ണല്‍ ഡയറക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

date