Skip to main content

ലോണ്‍ മേള സംഘടിപ്പിച്ചു

 

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍   പൊന്നാനി ബ്ലോക്ക് ഓഫീസില്‍ ലോണ്‍ മേള സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ലോണ്‍ മേള ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍മാരായ മോഹനന്‍, അനസ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഇരുന്നൂറോളം ആളുകള്‍ പങ്കെടുക്കുകയും  നൂറോളം അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് (ഫെബ്രുവരി 17 ) ആലത്തിയൂര്‍ വീട്ടില്‍ വെച്ച് വെച്ച് ലോണ്‍ മേള രാവിലെ 10 മണിമുതല്‍ നടത്തും.

date