കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് റോഡ് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും
കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് റോഡ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി നവീകരിക്കുന്നതിന് കിഫ്ബിയില്‍ നിന്നും 121 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
ഒന്നാം ഘട്ടമായി അംഗീകാരം ലഭിച്ച 80.58 കോടി രൂപയുടെ പ്രവൃത്തിയുടെ ഉദ്ഘാടനമാണ് ഇന്ന് 5 മണിക്ക് നീരാട് വെച്ച് നടക്കുന്നത്. ടി.വി ഇബ്രാഹിം എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, പി കെ ബഷീര്‍ എം എല്‍ എ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി ടി ഫാത്തിമത് സുഹറാബി, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് ഷെജിനി ഉണ്ണി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംസു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
20.6 കിലോമീറ്റര്‍ വരുന്ന റോഡ് 13.6 മീറ്റര്‍ വീതിയില്‍ റബ്ബറൈസ്ഡ് ടാറിങ്, ഡ്രൈനേജ്, ഫുട്പാത്ത്, ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏരിയ, റോഡ് മാനദണ്ഡം അനുസരിച്ചുള്ള സിഗ്നലുകള്‍ തുടങ്ങിയവ സ്ഥാപിക്കും. റോഡിന്റെ വശങ്ങളില് കൈവരികള്‍ സ്ഥാപിച്ച് നടപ്പാത സ്ഥാപിക്കും.ഇതുള്‍പ്പെടെ 121 കോടി രൂപയുടെ അന്തിമാനുമതി ആണ് ലഭിച്ചിട്ടുള്ളത്. ഈ റോഡില്‍ ഉള്‍പ്പെടുന്ന എടവണ്ണപ്പാറ പാലം, പൂങ്കുടി പാലം എന്നിവ വീതികൂട്ടി പുതുക്കിപ്പണിയും. കൂടാതെ ഈ റോഡ് കടന്നുപോകുന്ന എല്ലാ ടൗണുകളും ആധുനിക രീതിയില്‍ നവീകരിക്കും. .
- Log in to post comments