Skip to main content

കര്‍ഷകരില്‍ നിന്ന്് നാടന്‍ പച്ചക്കറി സംഭരിക്കും

 

 

 

വേങ്ങേരി തടമ്പാട്ടുതാഴത്ത് ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ കേരളത്തിലെ ആദ്യത്തെ നാടന്‍ പച്ചക്കറികള്‍ക്ക് മാത്രമായുളള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കര്‍ഷകര്‍ക്ക് അവരുടെ പ്രീമിയം പച്ചക്കറികളും, പഴങ്ങളും നേരിട്ട് നല്‍കാന്‍് സൗകര്യമൊരുക്കുന്നു. കൃഷിക്കാരുടെ കൃഷിസ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍, കൃഷി ചെയ്യുന്ന പച്ചക്കറികളുടെ ഇനം തിരിച്ചുളള വിസ്തീര്‍ണ്ണം തുടങ്ങിയ വിവരങ്ങള്‍ കൃഷി ചെയ്യുന്ന പഞ്ചായത്തിലെ കൃഷി ഓഫീസര്‍ നല്‍കുന്ന ഒറ്റത്തവണ സാക്ഷ്യപത്രത്തിലൂടെ നല്‍കണം. 
 പ്രീമിയം മാര്‍ക്കറ്റിലേക്ക് ഓരോ ദിവസത്തേക്കും ആവശ്യമുളള പച്ചക്കറികളുടെ അളവ് പരിമിതമായതിനാല്‍, എല്ലാ കര്‍ഷകരുടെയും പച്ചക്കറികള്‍, ഒരേ സമയം സ്വീകരിക്കാന്‍ കഴിയില്ല. പച്ചക്കറി സൂക്ഷിച്ചു വെക്കുന്നതു മൂലമുളള നഷ്ടം ഒഴിവാക്കാന്‍ വേണ്ടി പച്ചക്കറി നല്‍കുവാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ഓഫീസിലെ നമ്പറുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.  അനുമതി ലഭിക്കുന്ന മുറയ്ക്ക് കര്‍ഷകര്‍ക്ക് നേരിട്ടോ ഹോര്‍ട്ടികോര്‍പ്പിന്റെ സമീപത്തെ ജില്ലയിലെ സ്റ്റാളുകളിലോ എത്തിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 7012021174, 9746476626.

date