Skip to main content

ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതി - ആശുപത്രികളെ ആദരിച്ചു

 

 

 

ദേശീയ ക്ഷയരോഗ നിര്‍മാജന യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ക്ഷയരോഗകേന്ദ്രം, സ്വകാര്യ ആശുപത്രികളില്‍ നടപ്പിലാക്കി വരുന്ന സംയുക്ത ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്വകാര്യ ആശുപത്രിക്കുള്ള ചാമ്പ്യന്‍സ് ട്രോഫി വിതരണവും അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്‌ഐവി അണുബാധ തടയുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്വകാര്യ ആശുപത്രികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടന്നു. ചടങ്ങിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ പി.പി പ്രമോദ്കുമാര്‍ നിര്‍വ്വഹിച്ചു. ആശുപത്രി ചെയര്‍മാന്‍ ഡോ കെ.ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡോ സഹസ്രനാമം കെ വി, സിഇഒ ഗ്രേസി മത്തായി, പ്രോഗ്രാം ഓഫീസര്‍ പി ഷജിത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോണ്‍ എന്നിവര്‍ സംസാരിച്ചു

date