Skip to main content

വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം

 

ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളുടെ 2021 - 2022 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ആസൂത്രണ സമിതി യോഗത്തില്‍ തരിയോട്, പൂതാടി, മുള്ളന്‍കൊല്ലി, വെങ്ങപ്പള്ളി പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കാണ്് അംഗീകാരം ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ 2021 - 2022  വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കാനായി ചേര്‍ന്ന പ്രഥമ ആസൂത്രണ സമിതി യോഗത്തില്‍ പൂതാടി ഗ്രാമപഞ്ചായത്തിന്റെ പദ്ധതികള്‍ക്കാണ് ആദ്യം പരിഗണിച്ചത്. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 137 പ്രോജക്ടുകളിലായി 16.53 കോടി യുടെയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 93 പ്രോജക്ടുകളിലായി 3.62 കോടി യുടെയും,  പൂതാടി ഗ്രാമപഞ്ചായത്ത് 143 പദ്ധതികളിലായി 25.56 കോടി യുടെയും, തരിയോട് ഗ്രാമപഞ്ചായത്ത് 86 പ്രോജക്ടുകളിലായി 51.82  കോടി യുടെയും വാര്‍ഷിക പദ്ധതികളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. യോഗത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളുടെ 2020- 21 വാര്‍ഷിക പദ്ധതികളുടെ ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ എ.വിജയലക്ഷ്മി, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നൈസി റഹ്മാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്രാ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date