Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

മണ്‍കല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മണ്‍കല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മണ്‍പാത്ര നിര്‍മാതാക്കളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് താല്‍പര്യപത്രം നല്‍കാം. താത്പര്യമുള്ളവര്‍ www.kerala pottery.org ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള താത്പര്യപത്രം പൂരിപ്പിച്ച് മാര്‍ച്ച് അഞ്ചിനകം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രാം നില, കനകനഗര്‍, കവടിയാര്‍ പി.ഒ. തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ അയക്കണം.

date