Skip to main content

അംഗത്വം പുതുക്കാം

 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയായി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുതുക്കാം.  അംശാദായം അടയ്ക്കുന്നതിന് 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട കര്‍ഷകത്തൊഴിലാളികളില്‍ നിന്ന് പിഴ സഹിതം കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക മാര്‍ച്ച് ഒന്ന് മുതല്‍ 2022 ഫെബ്രുവരി 28 വരെ സ്വീകരിക്കും. 2021 ഏപ്രില്‍ ഒന്നുമുതല്‍ കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും  10 രൂപ പിഴ ഈടാക്കും.  60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ കുടിശ്ശിക അടയ്ക്കേണ്ടതില്ല.  2020 ജനുവരി മുതല്‍ 20 രൂപ നിരക്കിലാണ് അംശാദായം അടയ്ക്കേണ്ടത്. കുടിശ്ശിക അടയ്ക്കുന്നതിനും  അംഗത്വം പുന:സ്ഥാപിക്കുന്നതിനും  ഇനിയൊരു അവസരം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date