Skip to main content

കളിമണ്‍ വ്യവസായത്തിന് വായ്പ

 

കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിലെ വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കുന്നു. ആറു ശതമാനം പലിശ നിരക്കില്‍ വായ്പാ തുക പരമാവധി രണ്ടു ലക്ഷം രൂപയാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ  ആയിരിക്കണം. തിരിച്ചടവ് കാലാവധി 60 മാസമാണ്. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും മദ്ധ്യേ. കുടുംബ വാര്‍ഷികവരുമാനം മൂന്നു ലക്ഷം കവിയരുത്.

പദ്ധതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, അപേക്ഷാഫോറം എന്നിവ കോര്‍പ്പറേഷനിലെ www.keralapottery.org ല്‍ ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിനകം മാനേജിങ് ഡയറക്ടര്‍,  കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍,  കവടിയാര്‍ പി. ഒ,  തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. പാലക്കാട് ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ 11 വരെ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പാലക്കാട് യാക്കര റെയില്‍വെ ഗേറ്റിന് സമീപം മുക്കോണത്ത് പറമ്പ് കെ.റ്റി.വി ടവേഴ്സിലുള്ള ജില്ലാ ഓഫീസില്‍ അപേക്ഷ നേരിട്ട് നല്‍കാം. ഫോണ്‍- 0491 2545167.

date