പാലക്കാട് ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 343 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 58 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 10 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 343 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 13 പേർ
ഒറ്റപ്പാലം സ്വദേശികൾ - 10 പേർ
കിഴക്കഞ്ചേരി സ്വദേശികൾ - 9 പേർ
വാണിയംകുളം, ഷൊർണൂർ, മണ്ണാർക്കാട് സ്വദേശികൾ - 5 പേർ വീതം
അനങ്ങനടി സ്വദേശികൾ - 4 പേർ
വടക്കഞ്ചേരി, മങ്കര, കുഴൽമന്ദം സ്വദേശികൾ - 3 പേർ വീതം
തൃക്കടീരി, പരുതൂർ, ഓങ്ങല്ലൂർ, നെന്മാറ, നാഗലശ്ശേരി, ലക്കിടിപേരൂർ, കാവശ്ശേരി, അമ്പലപ്പാറ, കാരാക്കുറുശ്ശി, അലനല്ലൂർ സ്വദേശികൾ - 2 പേർ വീതം
വെള്ളിനേഴി, വല്ലപ്പുഴ, വടവന്നൂർ, തൃത്താല, തേങ്കുറിശ്ശി, തച്ചമ്പാറ, തരൂർ, ശ്രീകൃഷ്ണപുരം, പട്ടിത്തറ, പല്ലശ്ശന, നല്ലേപ്പിള്ളി, മേലാർകോട്, മണ്ണൂർ, കോങ്ങാട്, കൊടുവായൂർ, കരിമ്പുഴ, കരിമ്പ, കണ്ണാടി, ചിറ്റൂർ തത്തമംഗലം നഗരസഭ, ചെർപ്പുളശ്ശേരി, ചാലശ്ശേരി, ആനക്കര, ആലത്തൂർ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2165 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, പത്തനംതിട്ട, കണ്ണൂർ, വയനാട് ജില്ലകളിലും, 3 പേർ കാസർഗോഡ്, 5 പേർ ആലപ്പുഴ, 7 പേർ തിരുവനന്തപുരം, 8 പേര് കോഴിക്കോട്, 33 പേർ തൃശ്ശൂര്‍, 22 പേർ എറണാകുളം ജില്ലകളിലും, 45 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
- Log in to post comments