പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.പി, ഹൈസ്കൂള്‍ കുട്ടികള്‍ക്ക് കോവിഡ്-പ്രതിസന്ധിയും അതിജീവനവും എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തിപരിചയം എന്നീ മേഖലകളിലായാണ് പ്രൊജക്ട് അവതരിപ്പിച്ചത്. പാലക്കാട് ഉപജില്ലാ പ്രൊജക്ട് അവതരണം ജില്ലാ പഞ്ചായത്തംഗം എന്‍.പത്മിനി ഉദ്ഘാടനം ചെയ്തു.
യു,പി വിഭാഗത്തില്‍ നിന്നും ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അനഘ സി.എന്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിഥിന്‍ സമീര്‍ എന്നിവര്‍ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ഇന്ദിര, ശാസ്ത്രരംഗം ജില്ലാ സെക്രട്ടറി ജോബി മാസ്റ്റര്‍, സാമൂഹ്യശാസ്ത്രം ജില്ലാ കണ്‍വീനര്‍ ശശിധരന്, ഉപജില്ലാ ശാ്സ്ത്രരംഗം കണ്‍വീനര്‍ എം.രാഘവന്, കെ.ആര്.ബിന്ദു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments