Post Category
മണക്കടവ് വിയറില്‍ 5237 ദശലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 2013 ദശലക്ഷം ഘനയടി ജലം
മണക്കടവ് വിയറില്‍ 2020 ജൂലൈ ഒന്ന് മുതല്‍ 2021 ഫെബ്രുവരി 24 വരെ 5237 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം 2013 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയിലെ ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജലലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ 274 (109.70), തമിഴ്നാട് ഷോളയാര്‍ 5392 (761.49) കേരളം ഷോളയാര്‍ 5420 (4111.80), പറമ്പിക്കുളം 17820 (14837.24), തൂണക്കടവ് 557 (542.74), പെരുവാരിപ്പള്ളം 620 (601.36), തിരുമൂര്‍ത്തി 1935 (1245.85), ആളിയാര്‍ 3864 (927.12).
date
- Log in to post comments