ഗുരുവായൂര്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സിന്റെയും ടൂറിസം കമ്മിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26)
ഗുരുവായൂര്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സിന്റെയും
ടൂറിസം കമ്മിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26)
ടൂറിസം വകുപ്പിന്റെ സഹായത്തോടെ ഗുരുവായൂര്‍ ദേവസ്വവും നഗരസഭയും പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഗുരുവായൂരിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സും ടൂറിസം അമിനിറ്റി സെന്ററും കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ഇന്ന് (ഫെബ്രുവരി 26) ഉദ്ഘാടനം ചെയ്യും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്ര നഗരിയിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് 12 മണിക്ക് തെക്കേനടയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി, കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ ദാസ്, നഗരസഭാധ്യക്ഷന്‍ എം കൃഷ്ണദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരി, നഗരസഭ സെക്രട്ടറി പി എസ് ഷിബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments