ഏകദിന ശില്പശാല സംഘടിപ്പിച്ചു
ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഭൂജലവകുപ്പിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്ന വിഷയം ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എ. അനിത നായര്‍, ഭൂജല സംപോഷണം, സംരക്ഷണം, കേരള ഭൂജലം(ക്രമീകരണവും നിയന്ത്രണവും) ആക്ട് 2002 എന്ന വിഷയം ജൂനിയര്‍ ജിയോഫിസിസിസ്റ്റ് ദിലീപ് അമര്‍നാഥ് എന്നിവര്‍ അവതരിപ്പിച്ചു. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ അയമു, അബ്ദുല്‍ അസീസ്, നജ്മ തബ്ഷീര്‍, ബ്ലോക്ക് അംഗം വാസുദേവന്‍, ജെ.ബി.ഡിമാരായ സുജാത, അംബിക, വിന്‍സി ജൂഡിത്ത്, ഭൂജല വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോഷിലാല്‍, ഡ്രില്ലര്‍ മെക്കാനിക്ക് കെ.ജെ ഷിജു എന്നിവര്‍ സംസാരിച്ചു.
- Log in to post comments