Post Category
നാടന്‍പാട്ട് മത്സരം: വിജയികളെ പ്രഖ്യാപിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയില്‍ നടത്തിയ ജില്ലാതല നാടന്‍ പാട്ടു മത്സരത്തില്‍ യുവാ ക്ലബ് ആമപ്പൊയില്‍ വിജയികളായി. യുവാ ക്ലബ് തച്ചിങ്ങനാടം രണ്ടാം സ്ഥാനവും യുവ ക്ലബ് ചേലേമ്പ്ര മൂന്നാം സ്ഥാനവും നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ പ്രൈസ് മണിയായി ലഭിക്കും. ഒന്നാം സ്ഥാനം നേടിയ ടീം ചാലക്കുടിയില്‍ നടക്കുന്ന മണിനാദം സംസ്ഥാനതലമത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
date
- Log in to post comments