Skip to main content

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030: തദ്ദേശ സ്ഥാപന ഭാരവാഹികള്‍ക്കുള്ള സെമിനാര്‍ നാളെ (ശനി)

വയനാട് ജില്ലാ പഞ്ചായത്തും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും കിലയും സംയുക്തമായി ജില്ലയിലെ പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ക്കായി  നാളെ (ഫെബ്രുവരി 27- ശനി) സെമിനാര്‍ സംഘടിപ്പിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030- പ്രാദേശിക അജണ്ട എന്ന വിഷയത്തില്‍ പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് സെന്ററിലാണ് പരിപാടി.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന സെമിനാര്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. കാര്‍ഷിക- വിനോദസഞ്ചാര- പട്ടികവര്‍ഗ വികസനം എന്ന വിഷയം എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സോഷ്യല്‍ സയന്റിസ്റ്റ് ഡോ. സുമ ടി.ആര്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 പ്രാദേശിക അജണ്ട എന്ന വിഷയം കില അസോസിയേറ്റ് ഫെലോ ഡോ. രാജേഷ് ആര്‍.വി എന്നിവര്‍ അവതരിപ്പിക്കും.

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷരും ഉപാധ്യക്ഷരും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരും സെക്രട്ടറിമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുക്കും.

 

date