സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം
കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടി 'നാട്ടുവഴി' വിവിധ ചാനലുകളിൽ ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് ആറ് വരെ സംപ്രേഷണം ചെയ്യന്ന സമയക്രമം പ്രസിദ്ധീകരിച്ചു. പൊന്നാനി, ധർമ്മടം നിയോജക മണ്ഡലങ്ങളുടെ വിശേഷങ്ങളാണ് നാട്ടുവഴിയിൽ സംപ്രേഷണം ചെയ്യുക.
നാട്ടുവഴി- പൊന്നാനി സമയക്രമം: ഫെബ്രുവരി 28ന് 24 ന്യൂസിൽ വൈകിട്ട് 4-4.30നും മാർച്ച് ഒന്നിന് പുലർച്ചെ 12.30-1.00നും (പുന:സംപ്രേഷണം) മാർച്ച് ഒന്നിന് ജയ്ഹിന്ദ് ടി.വിയിൽ രാത്രി 8.30-9.00നും മൂന്നിന് രാവിലെ 11.30-12.00നും (പുന:സംപ്രേഷണം), രണ്ടിന് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30നും (പുന:സംപ്രേഷണം) കേരളവിഷനിൽ നാലിന് രാത്രി 8.00-8.30നും അഞ്ചിന് രാത്രി 8.00-8.30നും (പുന:സംപ്രേഷണം) മീഡിയ വണ്ണിൽ ആറിന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക്് 2.30-3.00നും (പുന:സംപ്രേഷണം).
നാട്ടുവഴി-ധർമ്മടം സമയക്രമം: ഫെബ്രുവരി 28ന് ഏഷ്യാനെറ്റ് ന്യൂസിൽ വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി വി യിൽ വൈകിട്ട് 6.30-7.00നും മാർച്ച്ഒന്നിന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വിയിൽ ഒന്നിന് രാത്രി 8.00-8.30, രണ്ടിന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00നും അഞ്ചിന് രാത്രി 9.30-10.00നും (പുന:സംപ്രേഷണം), മാതൃഭൂമി ന്യൂസിൽ മൂന്നിന് വൈകിട്ട് 4.30-5.00നും നാലിന് പുലർച്ചെ 12.00-12.30നും (പുന:സംപ്രേഷണം), ദൂരദർശൻ മലയാളത്തിൽ നാലിന് രാത്രി 8.30-9.00നും അഞ്ചിന് രാവിലെ 8.30-9.00നും (പുന:സംപ്രേഷണം), ന്യൂസ് 18 നിൽ അഞ്ചിന് വൈകിട്ട് 4.30-5.00.
പി.എൻ.എക്സ്. 1082/2021
- Log in to post comments