ഗതാഗത നിയന്ത്രണം
*പേരാമ്പ്ര- ചെമ്പ്ര കൂരാച്ചുണ്ട് റോഡില്‍ കലുങ്ക് നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങള്‍ ചെമ്പ്രപാലത്തില്നിന്ന് വലത്തേക്ക് തിരിഞ്ഞ് കല്ലുങ്കല്‍-വിരണപ്പുറം -അമ്പായപ്പാറ -ചെമ്പ്ര വഴി പോകണം. വലിയവാഹനങ്ങള്‍ ചെമ്പ്ര- ചക്കിട്ടപാറ വഴി കൂരാച്ചുണ്ടിലേക്ക് തിരിച്ചു പോകണം.
* കോഴിക്കോട് -ബാലുശ്ശേരി റോഡില്‍ കരിക്കാംകുളം മുതല്‍ വേങ്ങേരി വരെയുള്ള ഭാഗത്ത് റോഡ് നവീകരണം നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം നിരോധിച്ചു. ബാലുശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവേണ്ട വാഹനങ്ങള്‍ വേങ്ങേരിയില്‍നിന്ന് തിരഞ്ഞ് മലാപ്പറമ്പ്- എരഞ്ഞിപ്പാലം വഴി പോകണം.
* കോഴിക്കോട് വെള്ളിപറമ്പ് -മായനാട് റോഡിന്റെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 28 മുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.
* പേരാമ്പ്ര - താനിക്കണ്ടി - ചക്കിട്ടപ്പാറ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചു. ചക്കിട്ടപ്പാറ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ വളയം കണ്ടം - മൂക്കവല - ചക്കിട്ടപ്പാറ വഴി പോകണം.
- Log in to post comments