നിയമസഭാ തിരഞ്ഞെടുപ്പ് - പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ ആവശ്യത്തിലേക്കായി ഉരയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ജില്ലാ തെരഞ്ഞടുപ്പ് വിഭാഗം നിശ്ചയിച്ചു.സ്ഥാനാര്‍ഥികളുടെ ചെലവ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിട്ടുള്ളത്.
48 സീറ്റുള്ള ബസിന് ഒരുദിവസത്തേക്ക് 5000 രൂപയും 49 സീറ്റുള്ള ടൂറിസ്റ്റ് ബസിന് 8000 രൂപയുമാണ് നിരക്ക്.14 സീറ്റുള്ള ടെംബോ ട്രാവലറിന് 4500 രൂപയും ഇന്നോവയ്ക്ക് 3000 രൂപയും നിശ്ചയിച്ചു. ജീപ്പിന് 2000 രൂപയാണ് വാടക. പ്രചാരണ ആര്‍ച്ചിന് 3000 രൂപയും പ്രചാരണ ഓഫീസ് നിര്‍മാണത്തിന് 7500 രൂപയും വിനിയോഗിക്കാം. വാഹനത്തില്‍ സ്റ്റേജ് ഒരുക്കുന്നതിന് 5500 രൂപ ചെലവിടാം. 500 പേരെ ഉള്‍കൊള്ളുന്ന ഓഡിറ്റോറിയത്തിന് 15000 രൂപയും 300 മുതല്‍ 500 വരേ ആളുകളെ ഉള്‍കൊള്ളുന്ന ഓഡിറ്റോറിയത്തിന് 10000 രൂപയും പ്രതിദിന വാടക നിശ്ചയിച്ചു.
ഹോട്ടല്‍/ ഗസ്റ്റ് ഹൗസില്‍ എ.സി റൂമിന് ഒരുദിവസത്തിന് 2000 രൂപയും നോണ്‍ എസി റൂമിന് 1500 രൂപയുമാണ് നിരക്ക്. ഫ്ലക്സ് സ്ക്വയര്‍ഫീറ്റിന് 12 രൂപയും തുണി ബാനറിന് മീറ്ററിന് 100 രൂപയുമാണ് നിരക്ക്. പോസ്റ്റര്‍ ഡെമി ഒന്നിന് മൂന്നുരൂപയും ഡബിള്‍ ഡെമിക്ക് 5.5 രൂപയും ഡെമി ഹാഫിന് രണ്ടുരൂപയും ഡബിള്‍ ക്രൗണിന് നാലുരൂപയും ക്രൗണിന് രണ്ടുരൂപയുമാണ് നിരക്ക്. നോട്ടീസ് -1000 എണ്ണം എ.ഫോര്‍ സൈസ് ബ്ലാക്ക് ആന്‍ഡ് വൈറ്റിന് 700 രൂപയും കളറിന് 2000 രൂപയുമാണ് നിരക്ക്, മൈക്ക് അനൗണ്‍സ്മെന്റ് - സൗണ്ട് സിസ്റ്റം 1500 വീതവും അനൗണ്‍സ്മെന്റ് - ടാക്സിക്ക് ഒരു ദിവസത്തേക്ക് 2500 രൂപയും അനൗണ്‍സര്‍ക്ക് ഒരുദിവസത്തേക്ക് 1000 രൂപയുമാണ് നിരക്ക്. ചുമരെഴുത്തിന് സ്ക്വയര്‍ ഫീറ്റിന് എട്ടുരൂപയാണ് നിശ്ചയിച്ചത്. പ്രഭാത ഭക്ഷണത്തിന് 50 രൂപ, ഊണിനും രാത്രി ഭക്ഷണത്തിനും 100 രൂപാ വീതവുമാണ് നിരക്ക്.
യോഗത്തില്‍ ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ മനോജന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments