Skip to main content

തൊടുപുഴ ജില്ലാ ആശുപത്രിക്ക് ബ്രാഹ്മിന്‍സ് ഗ്രൂപ്പിന്റെ സഹായ ഹസ്തം

തൊടുപുഴ ജില്ലാ അശ്രുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന  കോവിഡ്   വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കമ്പ്യട്ടറും പ്രിന്ററും എത്തിച്ച് നല്‍കി. സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രാഹ്മിന്‍സ് ഗ്രൂപ്പ് നല്‍കുന്ന രണ്ടാമത്തെ സഹായമാണിത്.    കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന കട്ടിലുകള്‍ കോവിഡ് വാര്‍ഡിലേക്ക് എത്തിച്ച് നല്‍കിയിരുന്നു. ആശ്രുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്രാഹ്മിണ്‍സ് ഗ്രുപ്പ് അഡ്മിനിസ്രടഷന്‍ മാനേജര്‍ അനുപ് സി യില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. എംആര്‍ ഉമാദേവി കമ്പ്യട്ടറും പ്രിന്ററും ഏറ്റുവാങ്ങി.  

ആര്‍എംഒ ഡോ. സി.ജെ. പ്രീതി, സ്റ്റാഫ് സെക്രട്ടറി കെ.ആര്‍.  രഘു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എം ദാസ്,  ഹെഡ് നഴ്‌സ് കെ.ലത, ജെഎച്ച്‌ഐ ബിജു പി, ഉമ ജി.ആര്‍, ജെപിഎച്ചഎന്‍ മാരായ സിന്ദു.എന്‍, ശുഭ.പി.എ., പിആര്‍ഒ  റോണി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

date