Skip to main content

ലീ ചാങ്-ഡോംഗിന്റെ മൂന്ന് സസ്‌പെന്‍സ് ചിത്രങ്ങള്‍

 

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ലീ ചാങ് ഡോംഗിന്റെ മൂന്ന് വിസ്മയ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയാകും . മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ബേണിംഗ്, വെനീസ് ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ നേടിയ  ഒയാസിസ്, പോയട്രി എന്നീ ചിത്രങ്ങളാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മൂന്ന് വ്യക്തികളുടെ  ജീവിതത്തിലെ ആന്തരിക സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ സസ്‌പെന്‍സ് ചിത്രമായ   ബേണിംഗ് ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറുകാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത് .

കുറ്റകൃത്യത്തില്‍ നിന്നും കൊച്ചുമകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അല്‍ഷിമേഷ്‌സ് ബാധിതയായ മുത്തശ്ശിയുടെ കഥയാണ് പോയട്രി എന്ന ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 2020ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു. നിഗൂഢത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വേദനകള്‍ തുടങ്ങിയവ പ്രമേയമാക്കുന്ന ലീ ചിത്രങ്ങള്‍ കൊറിയന്‍ ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് .

date