Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 111 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 3) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 45 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും  വന്ന 2 പേർ എന്നിവര്‍ ഉള്‍പ്പെടും. 111 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
  
കിഴക്കഞ്ചേരി സ്വദേശികൾ-8 പേർ

തരൂർ, ഒറ്റപ്പാലം സ്വദേശികൾ-7 പേർ വീതം

പാലക്കാട് നഗരസഭ, കരിമ്പ സ്വദേശികൾ-  6പേർ 

പുതുശ്ശേരി,  തിരുമിറ്റക്കോട് സ്വദേശികൾ - 5 പേർ വീതം

കൊപ്പം സ്വദേശികൾ-4 പേർ 

ആലത്തൂർ, കുഴൽമന്നം,  ലക്കിടി പേരൂർ സ്വദേശികൾ - 3 പേർ വീതം

 അകത്തേത്തറ, മണ്ണാർക്കാട്, ചിറ്റൂർ- തത്തമംഗലം, മങ്കര, പരുതൂർ, പെരുമാട്ടി,പുതുനഗരം, തച്ചമ്പാറ, വണ്ടാഴി, വാണിയംകുളം  സ്വദേശികൾ -2പേർ വീതം

  അമ്പലപ്പാറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലപ്പുള്ളി, എലവഞ്ചേരി,  കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, കാവശ്ശേരി, കൊല്ലങ്കോട്, കോട്ടോപ്പാടം,മാത്തൂർ, മേലാർകോട്,നാഗലശ്ശേരി,  പല്ലശ്ശന,പറളി, പട്ടാമ്പി, ഷൊർണ്ണൂർ, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, തിരുവേഗപ്പുര, തൃത്താല,വടക്കഞ്ചേരി വിളയൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1813 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും, 4 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ, 7 പേർ കോഴിക്കോട് ജില്ലകളിലും, 8 പേർ തിരുവനന്തപുരം, 33 പേർ  തൃശ്ശൂര്‍, 33 പേർ മലപ്പുറം ജില്ലകളിലും, 18 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
 

date