Post Category
ജില്ലയില്‍ വോട്ട് വണ്ടി പര്യടനം തുടരുന്നു; ഇന്നും നാളെയും മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്കുന്നതിനായുള്ള വോട്ട് വണ്ടി ഇന്ന് (മാര്‍ച്ച് 7) അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. നാളെ (മാര്‍ച്ച് 8) മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ മറ്റു സ്ഥലങ്ങളിലും പര്യടനം തുടരും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആഹ്വാനമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും വാഹന പര്യടനത്തില്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ കോളേജുകള്‍, യൂത്ത് ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനവണ്ടി എത്തുക.
date
- Log in to post comments