Post Category
ജില്ലയിൽ ഇന്നലെ 2224 പേർക്ക് കോവിഡ്; 933 പേർക്ക് രോഗമുക്തി
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നലെ(ഏപ്രിൽ 30)2224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 13 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2208 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 933 പേരുടെ പരിശോധനഫലം നെഗറ്റീവായി. ആകെ 90,360 പേർ രോഗമുക്തരായി. 15,833 പേർ ചികിത്സയിലുണ്ട്.
ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. മാസ്‌ക് കൃത്യമായി ധരിക്കണം, സാമൂഹിക അകലം പാലിക്കാനും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. കൂട്ടംകൂടൽ രോഗവ്യാപനത്തിന് വഴിവെയ്ക്കുന്നതിനാൽ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
date
- Log in to post comments