Skip to main content

സംസ്ഥാനത്ത് 26,011 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,519 പേർ രോഗമുക്തി നേടി

കേരളത്തിൽ തിങ്കളാഴ്ച 26,011 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂർ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂർ 1469, കൊല്ലം 1311, കാസർഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 301 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3820, എറണാകുളം 3263, മലപ്പുറം 3029, തൃശൂർ 2592, തിരുവനന്തപുരം 2229, ആലപ്പുഴ 1989, പാലക്കാട് 837, കോട്ടയം 1569, കണ്ണൂർ 1300, കൊല്ലം 1295, കാസർഗോഡ് 1096, പത്തനംതിട്ട 383, ഇടുക്കി 395, വയനാട് 309 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 27, തൃശൂർ 15, കാസർഗോഡ് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം 5, കൊല്ലം 3, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1956, കൊല്ലം 1047, പത്തനംതിട്ട 1015, ആലപ്പുഴ 746, കോട്ടയം 1825, ഇടുക്കി 336, എറണാകുളം 3500, തൃശൂർ 1486, പാലക്കാട് 900, മലപ്പുറം 1912, കോഴിക്കോട് 3382, വയനാട് 151, കണ്ണൂർ 1178, കാസർഗോഡ് 85 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 3,45,887 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,13,109 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,40,135 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 7,12,954 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 2,71,181 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3091 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്. പി.എൻ.എക്സ്.1464/2021

date