Post Category
ജില്ലാ ആസൂത്രണ സമിതി മോണിട്ടറിംഗ് യോഗം
ജില്ലാ ആസൂത്രണ സമിതി മോണിട്ടറിംഗ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. വാര്‍ഷിക പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സമയബന്ധിതമായി സുലേഖ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പ്രദീപ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഉദ്യോഗസ്ഥ തലത്തിലുള്ള ആശയവിനിമയത്തിന്റെ കുറവ് പലപ്പോഴും പദ്ധതികള്‍ ഇഴയുന്നതിന് കാരണമാവുകയാണ്. ഈ അവസ്ഥ ഇല്ലാതാക്കണം. സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കുറവ് തടസ്സമാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments