Post Category
സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മെഡിസിൻ/ ജനറൽ സർജറി/ പൾമണറി മെഡിസിൻ/അനസ്‌തേഷ്യ/ ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷൻ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകുന്നേരം അഞ്ച് മണിക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.
പി.എൻ.എക്സ് 2358/2021
date
- Log in to post comments