Skip to main content

രണ്ടു പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നെടുങ്കാട് സ്വദേശിക്കും (38), ആനയറ സ്വദേശിനിക്കുമാണ് (52) സിക്ക വൈറസ് രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 30 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് നിലവിൽ രോഗികളായുള്ളത്. ബാക്കിയുള്ളവർ നെഗറ്റീവായി.  
പി.എൻ.എക്സ് 2360/2021

date