തേനൂറും വിജയമായി 'തേന്‍ഗ്രാമം'
തേന്‍ കൃഷിക്ക് താല്പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് തേനീച്ചക്കൂടും തേനീച്ചയും തേന്‍ എടുക്കുന്ന ഉപകരണങ്ങളും സബ്സിഡിയോടു കൂടി നല്കുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ തേന്‍ഗ്രാമം പദ്ധതി വിജയകരം. ബ്ലോക്കിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്കായി നീക്കിവച്ച 31,16,250 രൂപയും വിജയകരമായി ചെലവഴിക്കാന്‍ കഴിഞ്ഞതായും സീസണ് സമയത്ത് ഒരു കൂട്ടില്‍ നിന്നും ഒരു കിലോ തേന്‍ വരെ ലഭിക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി പറഞ്ഞു.
പദ്ധതിക്കായി 500 ഗ്രൂപ്പുകളാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ വെള്ളനാട് ബ്ലോക്കിനെ സമീപിച്ചത്. ഓരോ ഗ്രൂപ്പിനും നാല് തേനീച്ചക്കൂടും തേനീച്ചയും തേന്‍ ശേഖരിക്കുന്നതിനായുള്ള ഉപകരണങ്ങളുമാണ് നല്‍കിയത്. 5,993 രൂപയാണ് ഒരു ഗ്രൂപ്പിന് ചെലവ് വന്നത്. ഇതില്‍ 5400 രൂപ പഞ്ചായത്ത് സബ്സിഡിയായി നല്കി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മല്ലിക ദേവിയായിരുന്നു തേന്‍ഗ്രാമം പദ്ധതിയുടെ നിര്‍വഹണ ഓഫീസര്‍.
(പി.ആര്.പി 1729/2018)
- Log in to post comments