ഇടനിലക്കാരില്ലാതെ ജൈവപച്ചക്കറി വില്‍ക്കാന്‍ പാറശാലയില്‍ കൃഷി വകുപ്പിന്റെ എക്കോഷോപ്പുകള്‍
ഇടനിലക്കാരില്ലാതെ പൊതുജനങ്ങള്‍ക്ക് ജൈവപച്ചക്കറിയും കൃഷിക്കാവശ്യമായ ജൈവ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി പാറശാലയില്‍ കൃഷി വകുപ്പിന്റെ എക്കോഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എക്കോഷോപ്പ് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കൃഷിഭവന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് എക്കോഷോപ്പുകളുടെ ചുമതല. കൃഷി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് എക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് എക്കോഷോപ്പുകളിലേക്കാവശ്യമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. കൃഷിക്കാവശ്യമായതെന്തും ഒരു കുടക്കീഴില്‍ ലഭ്യമാകാന്‍ എക്കോഷോപ്പുകള്‍ വഴി സാധിക്കും. പാറശ്ശാല ബ്ലോക്കിനു കീഴിലുള്ള തിരുപുറം, കുളത്തൂര്‍, പൂവാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എക്കോഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗുണമേന്മയുള്ള പച്ചക്കറികളും കാര്‍ഷിക ഉല്‍പാദനോപാധികളുമാണ് ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയുമാണ് എക്കോഷോപ്പുകള്‍ വഴി കൃഷിവകുപ്പ് ലക്ഷ്യമിടുന്നതെന്ന് പാറശ്ശാല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.എസ്. ജയറാണി പറഞ്ഞു.
(പി.ആര്‍.പി 1730/2018)
- Log in to post comments