ബ്ലിസ്റ്റര്‍ പാക്കിങ് മെഷീനിന്റെ ഉദ്ഘാടനം നടന്നു
പൂവാര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്സറിയില് പുതിയതായി സ്ഥാപിച്ച ബ്ലിസ്റ്റര്‍ പാക്കിങ് മെഷീനിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. ഒരേ സമയം പതിനായിരത്തോളം പേര്‍ക്ക് ആവശ്യമായ മരുന്ന് പായ്ക്ക് ചെയ്ത് വിതരണം ചെയ്യാന്‍ ഈ മെഷീന് വഴി സാധിക്കും. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിക്കാന്‍ ഈ മെഷീന് സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പകര്‍ച്ചവ്യാധി പകരുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമായ ഹോമിയോ മരുന്നുകള്‍ സീല്‍ ചെയ്ത് പാക്കറ്റുകളായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പൂവാര്‍ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഷാജിക്കുട്ടി അറിയിച്ചു.
വൈസ് പ്രസിഡന്റ് ജിസ്റ്റി മൊയ്ദീന്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂവാര്‍ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഷാജിക്കുട്ടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സലീല ഷാജു, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി 1819/2018)
- Log in to post comments