Skip to main content

പ്ലാന്‍ സ്പേസ് ട്രെയിനിംഗ് ഈ മാസം 15നും 16നും

സംസ്ഥാനത്ത് നടപ്പാക്കുന്ന സംസ്ഥാനാവിഷ്‌കൃത, കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായി നിര്‍വഹിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ച്  പ്ലാന്‍ സ്പേസ്  2.0 വേര്‍ഷന്‍ നടപ്പില്‍ വരുത്തും.  നിര്‍വഹണ ഘട്ടത്തില്‍ തന്നെ പുരോഗതി വിലയിരുത്താവുന്ന രീതിയിലാണ്  പ്ലാന്‍ സ്പേസ്  2.0 രൂപപ്പെടുത്തിയിരിക്കുന്നത്.

 

പ്ലാന്‍ സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും അവരുടെ  കീഴില്‍ വരുന്ന  തദ്ദേശഭരണസ്ഥാപന തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും (പ്ലാന്‍ സ്‌കീമുകളുടെ മാത്രം)  പുതുക്കിയ സോഫ്റ്റ് വെയറിനെ  കുറിച്ചും അപ്ഡേഷന്‍ രീതികളെ കുറിച്ചും ഒരു ഹാന്റ്സ് ഓണ്‍  ട്രെയിനിംഗ് മുസലിയാര്‍ കോളേജ്  ഓഫ് എഞ്ചിനിയറിംഗ്  ആന്റ് ടെക്നോളജി, മലയാലപ്പുഴയില്‍ ജൂലൈ 15,16  തീയതികളില്‍  നടക്കും. ഫോണ്‍ : 0468 2222725.

date