Post Category
പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് ഓൺലൈൻ ക്ലാസ്
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് എജൻസിയുടെയും(ആത്മ), സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും( സമേതി) നേതൃത്വത്തിൽ നാച്ചുറൽ ഫാർമിംഗ് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർക്കായി ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 21, 22 തീയ്യതികളിൽ രാവിലെ 10 മുതൽ 1.30 വരെയാണ് ക്ലാസ്. 21ന് പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, കല്യാശ്ശേരി, ഇരിക്കൂർ ബ്ലോക്കുകളിലെയും 22ന് എടക്കാട്, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, പേരാവൂർ, ഇരിട്ടി ബ്ലോക്കുകളിലെയും പഞ്ചായത്ത് പ്രസിഡണ്ടുമാർ പങ്കെടുക്കും.
date
- Log in to post comments