Skip to main content

ഓണം ഫ്‌ളോട്ട്: ആശയങ്ങൾ ക്ഷണിച്ചു

ഈ വർഷത്തെ ഓണം ഘോഷയാത്രയോടനുബന്ധിച്ച് വനംവന്യജീവി വകുപ്പ് ഒരുക്കുന്ന ഫ്‌ളോട്ടിന് അനുയോജ്യമായ ആശയങ്ങൾ ക്ഷണിക്കുന്നു. ഫ്‌ളോട്ടുകൾ തയാറാക്കുന്നതിൽ സാങ്കേതിക ജ്ഞാനവും മുൻപരിചയവുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ആശയങ്ങളും എസ്റ്റിമേറ്റും ജൂലൈ 30 ന് വൈകുന്നേരം അഞ്ചു മണിക്കു മുൻപായി അസി. ഫോറസ്റ്റ് കൺസർവേറ്റർ, ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ, വനം മുഖ്യകാര്യാലയം, വഴുതക്കാട്-14 എന്ന വിലാസത്തിൽ എത്തിക്കണം. ആശയങ്ങൾ fibnews@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ. 0471 2529144, 2529145, 2529143

(പി.ആർ.പി. 1949/2018)

date