Post Category
പെൻഷൻ: വിവരങ്ങൾ നൽകണം
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് വിവിധ പെൻഷനുകൾ ലഭിക്കുന്നവർ 2023 മുതൽ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം. ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് കോപ്പി, പെൻഷൻ പാസ്ബുക്ക്/കാർഡ് കോപ്പി, നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് പാസ് ബുക്ക് കോപ്പി (കേരള ബാങ്ക് മുഖാന്തിരം പെൻഷൻ കൈപ്പറ്റുന്നവർ പുതുക്കിയ അക്കൗണ്ട് ഐ.എഫ്.എസ്.സി കോഡ്) എന്നിവ 31നകം കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തിയ്ക്കണം. 2019 ഡിസംബർ 31 വരെയുള്ള പെൻഷനർമാരിൽ ഇനിയും മസ്റ്ററിങ് പൂർത്തിയാക്കാതെ പെൻഷൻ മുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം വഴി എല്ലാ മാസവും ഒന്നു മുതൽ 20 വരെ മസ്റ്ററിങ് നടത്താം.
പി.എൻ.എക്സ്. 6095/2022
date
- Log in to post comments