ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ താലൂക്ക് ഗവ. എംപ്ലോയീസ് കാന്റീന് ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് താല്പര്യമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഈ മാസം 20 നകം പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് ലഭിക്കണം.
സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2018 : അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വെ നടത്തും
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് സ്വച്ച് ഭാരത് മിഷന് മാനദണ്ഡങ്ങളില്‍ ഗുണപരമായതും അളക്കാവുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിന് വേണ്ടി സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2018 എന്ന പേരില്‍ കേന്ദ്രസംഘം ഈ മാസം 10 ന് ശേഷം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തും സര്‍വ്വെ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസ്, ഹഴെസലൃമഹമ.ശിനമ്വവശ്യൗൃുമിരവമ്യമ,േ ടാമൃ േഏൃമാമുമിരവമ്യമവേ എന്ന മൊബൈല്‍ ആപ്പിലൂടെയും അറിയാമെന്ന് സെക്രട്ടറി അറിയിച്ചു.
- Log in to post comments