Post Category
ദേശീയ ശുചിത്വ പക്ഷാചരണം: ശുചീകരണവും പ്രതിജ്ഞയും നടത്തി
ദേശീയ ശുചിത്വ പക്ഷാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്ര ശുചീകരണം നടത്തി. നഗരസഭയിലെ തളാപ്പ് ടെമ്പിള്‍ ജംഗ്ഷന്‍ ഹൗസിംഗ് കോളനി റോഡാണ് വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് ശുചീകരിച്ചത്. ശുചീകരണ യജ്ഞവും ബോധവല്‍ക്കരണ പരിപാടിയും കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡോ. രാജേന്ദ്രപ്രസാദ് പാര്‍ക്കിന് സമീപം നടന്ന ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അധ്യക്ഷനായി. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യുട്ടീവ് പ്രശാന്ത് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അശ്വിന്‍, ടി എം അന്നമ്മ, എന്‍ വിനീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments