Post Category
ഇളംകുളം സര്‍വീസ് സഹകരണ ബാങ്ക് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇളംകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാറും കൗണ്ടറിന്റെ ഉദ്ഘാടനം ഭരണസമിതി അംഗം എസ് ആര് ശ്രീകുമാറും നിര്‍വഹിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെയും എസ് എസ് എല്‍ സി, പ്ലസ് ടു യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് പി ഗീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യപാലന്, കേരള ബാങ്ക് ഡയറക്ടര്‍ ജി ലാലു,പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന് മുന്‍ പ്രസിഡന്റ് കെ സേതുമാധവന്, സെക്രട്ടറി ആര് ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments