Skip to main content

കാലവര്‍ഷക്കെടുതി - ലോകബാങ്ക്, എ.ഡി.ബി. സംഘംജില്ലയിലെത്തും

കാലവര്‍ഷക്കെടുതിെയ തുടര്‍ന്നുണ്‍ായ നാശ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനത്തെത്തുന്ന ലോകബാങ്ക്, എ.ഡി.ബി സംയുക്ത സംഘം 14, 15 തിയ്യതികളില്‍ മലപ്പുറംജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘംജില്ലയിലെ ജനപ്രതിനിധികളുമായുംമുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംവദിക്കും. വിത്യസ്ത മേഖലകളിലെ വിദഗ്ദരുടെഎട്ടംഗ സംഘമാണ്ജില്ലയിലെത്തുന്നത്.
 സംഘത്തിന്റെ സന്ദര്‍ശനത്തിന്റെമുന്നോടിയായി കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ജില്ലാ തല ഉദ്യോഗസ്ഥരുടെയോഗം ചേര്‍ന്നു. കലക്ടറേറ്റില്‍ചേര്‍ന്ന യോഗത്തില്‍എ.ഡി.എം. വി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, ഡോ.ജെ.ഒ. അരുണ്‍, നോര്‍ത്ത് ഡി.എഫ്.ഒയോഗേഷ് നീലകണ്ഠ്, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date