Post Category
ലോക്സഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ട ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തതും ജീവനക്കാരുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാത്തതുമായ എല്ലാ കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടേയും, സ്ഥാപനങ്ങളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, പൊതു മേഖലാ ബാങ്കുകളുടേയും ഇന്‍ഷുറന്‍സ് കമ്പനികളുടേയും മേധാവിമാര്‍ അത് ചൊവാഴ്ച്ച (മാര്‍ച്ച് 26) വൈകുന്നേരം 5 നകം നിര്‍ബന്ധമായും അപ് ലോഡ് ചെയ്യേണ്ടതും പ്രിന്റ് കോര്പ്പറേഷന് ഓഫീസില്‍ എത്തിക്കണമെന്നും കൊച്ചി കോര്പറേഷന് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിലുണ്ടകുന്ന വീഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യും.
date
- Log in to post comments