Skip to main content

എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം ജില്ലയിൽ ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ, ഉല്പാദനംകടത്ത്വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന. ഉല്പാദനം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുള്ളതാണ്. 2024 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ എൻഫോഴ്‌സ്‌മെന്റ്  ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് തുറന്ന് പ്രവർത്തിച്ചുവരുന്നു. ബാർ, ഹോട്ടലുകൾ / ബിയർ ആൻഡ് വൈൻ പാർലറുകൾ / ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും ക്രമീകരിച്ചിട്ടുള്ളതും അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്  / വ്യാജമദ്യം / മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുള്ളതും ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുള്ളതുമാണ്.

വ്യാജമദ്യ ഉല്പാദനംകടത്ത്വിതരണം സ്പിരിറ്റ് കടത്ത്അനധികൃത വൈൻ / അരിഷ്ടം നിർമ്മാണംവിതരണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കു മരുന്നുകളുടെ കടത്തും വില്പനയും സംബന്ധിച്ചും വിവരങ്ങൾ കൺട്രോൾ റൂമുകളിലും ഉദ്യോഗസ്ഥരേയും അറിയിക്കാവുന്നതാണ്. വിവരങ്ങൾ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

എക്സൈസ് ഓഫീസുകളുടെ ഫോൺ നമ്പർ:

ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം: 18004251727) : 0471-2473149എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് തിരുവനന്തപുരം : 0471-2470418എക്‌സൈസ് സർക്കിൾ ഓഫീസ്തിരുവനന്തപുരം : 0471-2348447എക്‌സൈസ് സർക്കിൾ ഓഫീസ്നെയ്യാറ്റിൻകര : 0471-2222380എക്‌സൈസ് സർക്കിൾ ഓഫീസ്നെടുമങ്ങാട് : 0472-2802227എക്‌സൈസ് സർക്കിൾ ഓഫീസ്ആറ്റിങ്ങൽ :  0470-2622386എക്‌സൈസ് സർക്കിൾ ഓഫീസ്വർക്കല : 0470-2692212എക്‌സൈസ് ചെക്ക് പോസ്റ്റ്അമരവിള : 0471-2221776എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർതിരുവനന്തപുരം : 9400069403എക്‌സൈസ് ഇൻസ്‌പെക്ടർതിരുവനന്തപുരം : 9400069413എക്‌സൈസ് ഇൻസ്‌പെക്ടർകഴക്കൂട്ടം : 9400069414എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെയ്യാറ്റിൻകര 9400069409, എക്‌സൈസ് ഇൻസ്‌പെക്ടർനെയ്യാറ്റിൻകര 9400069415, എക്‌സൈസ് ഇൻസ്‌പെക്ടർഅമരവിള 9400069416, എക്‌സൈസ് ഇൻസ്‌പെക്ടർതിരുപുറം 9400069417, എക്‌സൈസ് ഇൻസ്‌പെക്ടർകാട്ടാക്കട 9400069418, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർആറ്റിങ്ങൽ 9400069407, എക്‌സൈസ് ഇൻസ്‌പെക്ടർചിറയിൻകീഴ് 9400069423, എക്‌സൈസ് ഇൻസ്‌പെക്ടർകിളിമാനൂർ 9400069422, എക്സൈസ് ഇൻസ്പെക്ടർ, വർക്കല 9400069424, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെടുമങ്ങാട് : 9400069405, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെടുമങ്ങാട്: 9400069420, എക്സൈസ് ഇൻസ്പെക്ടർ, വാമനപുരം : 9400069421,  എക്സൈസ് ഇൻസ്പെക്ടർ, ആര്യനാട് : 9400069419, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ചെക്ക് പോസ്റ്റ്, അമരവിള : 9400069411, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം : 0471 2470418, 9496002861, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം: 0471 2473149, 9447178053.

പി.എൻ.എക്‌സ്. 3602/2024

date