Skip to main content

ഗവ.ഐ.ടി.ഐ യില്‍ ലിഫ്റ്റ് കോഴ്‌സ്

കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നല്‍കി ദിവസം 8 മണിക്കൂര്‍ വീതം 3 മാസത്തെ  ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നടത്തും. ലിഫ്റ്റ് പൂര്‍ണ്ണമായും ഫിറ്റു ചെയ്യാനും അഴിച്ചെടുക്കാനും പഠിപ്പിക്കുന്ന കോഴ്‌സില്‍ വിജയികള്‍ക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ സമ്പാദനത്തിനും സഹായിക്കും. പ്ലസ് ടൂ കഴിഞ്ഞ 18 വയസായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. ഫോണ്‍ - 04922273888, 9446360105. 

date