എന്റെ മണിമലയാര്‍ യോഗവും ഡോക്യുമെന്ററി പ്രദര്‍ശനവും ഇന്ന്
എന്റെ മണിമലയാര്‍ ഡോക്യുമെന്ററി പ്രദര്‍ശനവും പുഴ പഠന യാത്ര യോഗവും ഇന്ന്(ഒക്ടോബര്‍ 9) 4.30 ന് മണിമല മാര്‍ക്കറ്റ് സ്വാശ്രയ വിപണിയില്‍ ഡോ. എന്‍ . ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മണിമലയാറിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എന്റെ മണിമലയാര്‍ പുഴ പഠനയാത്രയുടെ ഭാഗമായി കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ചിത്രം തയ്യാറാക്കിയത്. പഠനയാത്രയുടെ തുടര്‍ച്ചയായി മണിമല ബ്രിട്ടീഷ് പാലത്തില്‍ നിന്നും ഇന്ന് (ഒക്ടോബര്‍ 9) വൈകിട്ട് മൂന്നിന് ആരംഭിക്കും. തുടര്‍ന്നാണ് ഡോക്യുമെന്ററി പ്രദര്‍ശനം. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി അദ്ധ്യക്ഷത വഹിക്കും. എന്റെ മണിമലയാര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി സുബിന്, ടൈസ് ഡയറക്ടര്‍ ഡോ. പുന്നന്‍കുര്യന്‍, ഹരിതകേരളം മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് എന്നിവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്-1968/18)
- Log in to post comments