Post Category
ലോകമാനസികാ രോഗ്യ ദിനം- ചലച്ചിത്രമേളയും സെമിനാറും ഇന്ന്
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍10) രാവിലെ 10-ന് ചലച്ചിത്രമേളയും സെമിനാറും സംഘടിപ്പിക്കുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുയാത്ര, ഹോസ്‌പൈസ് ഫൗണ്ടേഷന്‍, സ്‌കൂള്‍ എന്‍.എസ്.എസ്, ജെ.ആര്‍.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൈദ്യര്‍ അക്കാദമിയിലാണ് പരിപാടി. ചലച്ചിത്രമേളയും ഓപ്പണ്‍ഫോറവും ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.
അക്കാദമി ചെയയര്‍മാന്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും. യുവാക്കളും മാനസികാരോഗ്യവും മാറുന്ന കാലത്ത് എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഡോ. സിദ്ദീഖ്, ഡോ. എ.ഷിബുലാല്‍, ഡോ. ഫര്‍വേഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തനിയാവര്‍ത്തനം, അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
date
- Log in to post comments