Post Category
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സസുമാരെ റിക്രൂട്ട് ചെയ്യുന്നു
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയ മനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി., എം.എസ്.സി പി.എച്ച്.ഡി നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ മാസം 19,20,21,22,23 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാത്യകയില്‍ ഒക്ടോബര്‍ 30നകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ട താണ്. വിശദവിവങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments