Skip to main content

തൊഴില്‍ മേള നടത്തി

 

കേരള സര്‍ക്കാര്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ തൊഴില്‍ മേള നടത്തി.14 സ്വകാര്യ കമ്പനികളിലേക്കായി 200 ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേളയുടെ ഭാഗമായി.  പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലും രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനവും പ്രതിവര്‍ഷം നല്‍കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രസ്തുത പദ്ധതിയുടെ ഭാഗമായി, സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് എല്ലാ മാസവും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും.

date