Skip to main content
ജില്ലാതല ആർസൈറ്റി ഉപദേശകസമിതി ത്രൈമാസ യോഗത്തിൽ തളിപ്പറമ്പ് റവന്യൂ ഡെവലപ്മെന്റ് ഓഫീസർ ടിവി രഞ്ജിത്ത് സംസാരിക്കുന്നു

റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

2024- 25 വര്‍ഷ കാലയളവില്‍ റൂഡ്‌സെറ്റിന്നു സമസ്ത മേഖലയിലും മികച്ച നേട്ടം കൈവരിക്കാനായെന്ന് ജില്ലാതല ആര്‍സെറ്റി ഉപദേശക സമിതി ത്രൈമാസ അവലോകന യോഗം വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷം ബൃഹത്തായ പരിശീലന- കര്‍മ്മ പരിപാടികള്‍ നൈപുണ്യ മേഖലയില്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി. തളിപ്പറമ്പ റവന്യൂ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ടി.വി രഞ്ജിത് അധ്യക്ഷനായിരുന്നു. പ്രൊഫണല്‍ രീതിയില്‍ പരിശീലന പരിപാടികളും ഭിന്ന ശേഷിക്കാര്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പരിശീലനവും നല്‍കുന്ന റൂഡ്‌സെറ്റിയുടെ പ്രവര്‍ത്തന മികവിനെ അദ്ദേഹം അഭിനന്ദിച്ചു. ഉപദേശകസമിതി വൈസ് ചെയര്‍മാനും കാനറാ ബാങ്ക് കണ്ണൂര്‍ മേഖലാ മേധാവിയുമായ അന്‍ഷുമാന്‍ ഡേ റൂഡ്സെറ്റിയില്‍ നിന്നുള്ള സംരംഭകര്‍ക്കായി വായ്പാ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. സംരംഭകത്വം തുടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സഹായം ഉറപ്പു നല്‍കി. യോഗത്തില്‍ ഡയറക്ടര്‍ സി.വി ജയചന്ദ്രന്‍ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രഞ്ജു മണി, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജോസഫ് പൈക്കട,  ദേശീയ നൈപുണ്യ ഇന്‍സ്റ്റിറ്റൂട്ട് കോഴിക്കോട് ട്രെയിനിംഗ് ഓഫീസര്‍ ബി.കെ ബിജോയ്, ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ പി ബിജു, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജൂനിയര്‍ ഓഫീസര്‍ മിഥുന്‍ ചന്ദ്രന്‍, കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫ. ഡോ. കെ.പി മന്‍ജിനി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജുബിന്‍, ദിനേഷ് ആലിങ്കില്‍, എന്‍ അഭിലാഷ്, വി നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date