Post Category
ആനുകൂല്യങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം
കേരള കര്‍ഷക തൊഴിലാളി ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനും അംശാദായ അടവ് സുഗമമാക്കുന്നതിനും അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ബോര്‍ഡിന്റെ സോഫ്റ്റ് വെയറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അല്ലാത്തവര്‍ ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പി, ഉപയോഗത്തിലുള്ള ബാങ്ക് പാസ്ബുക്ക് കോപ്പി, ജനനതീയതി തെളിയിക്കുന്നതിനുളള രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ക്ഷേമനിധി പാസ്ബുക്ക് എന്നിവ സഹിതം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. 2020 ജനുവരി ഒന്നിന് ശേഷം അംഗത്വം എടുത്തവരില്‍ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും രേഖകള്‍ നല്‍കേണ്ടതില്ല. ഫോണ്‍: 0497 2712549
date
- Log in to post comments